മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

Deshantharam Anil Kizhakkaduth

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Deshantharam Anil Kizhakkaduth

എന്റെ ആദ്യപ്രവാസജീവിതം തുടങ്ങുന്നത് ഒട്ടുമിക്ക മലയാളികളേയുംപോലെ അറബിനാട്ടില്‍നിന്നായായിരുന്നില്ല. പച്ചപ്പുമാത്രമുള്ള മലകള്‍, കാടുകള്‍, പൂക്കള്‍, തിരയില്ലാതെ ശാന്തമായി പലവര്‍ണ്ണങ്ങള്‍ മാറിമറിയുന്ന കടല്‍, അഞ്ചുവര്‍ണ്ണങ്ങളിലുള്ള മണ്‍കൂനകള്‍, മിക്കപ്പോഴും പെയ്യുന്ന മഴ, അങ്ങനെ പ്രകൃതി സൗന്ദര്യത്തിന്റെ മകുടോദാഹരണമായ നാട്; നാളെകളെക്കുറിച്ചോ, മക്കളെക്കുറിച്ചോ, ബന്ധങ്ങളെക്കുറിച്ചോ വ്യാകുലതകളില്ലാതെ ഇന്നിനെ, ആഘോഷമാക്കിമാറ്റുന്ന ജനങ്ങള്‍ താമസിക്കുന്നിടം.

മാനുഷികപരമായ എല്ലാവികാരങ്ങളെയും പ്രകടമാക്കാന്‍ യാതൊരുവിധ നിയന്ത്രണവുമില്ലാത്തൊരു രാജ്യം. ജീവിതം ആഘോഷിക്കാന്‍ തിരുമാനിച്ചവരുടെ സ്വര്‍ഗ്ഗം; മൗറീഷ്യസ് .

അഞ്ചുവര്‍ഷം മുമ്പുള്ള ഫെബ്രുവരിയിലെ പകലില്‍, മൗറീഷ്യസില്‍ വിമാനമിറങ്ങിയന്നുമുതല്‍ തുടങ്ങിയതാണ് അമിത് ഭായിയുമായുള്ള ബന്ധം . കണ്ടാല്‍, അറുപത് വയസ്സുതോന്നിക്കുന്നയാള്‍. ആദ്യമൊക്കെ ഹിന്ദിയിലാണ് അയാളെന്നോട് സംസാരിച്ചത്. എനിക്ക് ഹിന്ദിയറിയില്ലെന്ന കാര്യം മനസ്സിലായപ്പോള്‍ , പിന്നെ സംസാരം ഇംഗീഷിലായി .

കമ്പനിയിലെ ഡ്രൈവറായിരുന്നു അമിത് ഭായി. ആദ്യമായി വിദേശത്തെത്തിയ ഞാന്‍, ആഫ്രിക്കക്കാരായ ആളുകളുടെയിടയില്‍, അവര്‍ കഴിക്കുന്ന ചില പ്രത്യേകതരം ഭക്ഷണവും കഴിച്ച് മുന്നോട്ടുപോകാന്‍ വളരെ ബുദ്ധിമുട്ടി. അപ്പോഴെല്ലാം എന്നെ സഹായിച്ചിരുന്നത് അമിത് ഭായിയായിരുന്നു .

അയാള്‍ ചപ്പാത്തിയും ഡാല്‍ കറിയും പിന്നെ മറ്റെന്തെല്ലാമോ നോര്‍ത്തിന്ത്യന്‍ വിഭവങ്ങളുമെനിക്ക് കൊണ്ടുതന്നു. കേരളത്തിലെ ചോറിന്റെയും മുളകിട്ട മീന്‍ കറിയുടെയും രുചിയില്ലെങ്കിലും, ഒരിന്ത്യന്‍ മണമുണ്ടായിരുന്നു അതിന് .

ഭക്ഷണം എനിക്കുമുന്നില്‍ തുറന്നുവെച്ച്, ഞാനതു കഴിക്കുന്നതും നോക്കി അയാളിരിക്കും. 'ഖാവോ ബേട്ടാ .... ഖാവോ .... ' എന്നിട്ടയാളെന്റെ കൈവെള്ളയിലിടക്കിടെ ചുംബിക്കും. ചില സമയങ്ങളിലെനിക്ക് ദേഷ്യവും വെറുപ്പും തോന്നി. ഇയാളിനി, വേറെയേതെങ്കിലും തരക്കാരനാണോ? അയാളോടടുക്കാന്‍ പിന്നെയെനിക്ക് ഭയമായിരുന്നു.

'നാടോ..,ബേട്ടാ ഇതാണെന്റെ നാട്. ഞാനൊരു മൗറിഷ്യനാണ്'-ഞാനത്ഭുതപ്പെട്ടു !

അങ്ങനെയിരിക്കെയൊരു ദിവസം കുറെ ദുരെയുള്ളയൊരു സൈറ്റിലേക്ക് പോകേണ്ടിവന്നപ്പോള്‍, അയാളായിരുന്നു ഡ്രൈവര്‍. യാത്രക്കിടയിലെല്ലാം പഴയ നല്ല ഹിന്ദിപ്പാട്ടുകള്‍ പാടി അയാളെന്നെ രസിപ്പിക്കാന്‍ ശ്രമിച്ചു. മനസിലൊരു പേടിയുള്ളതുകൊണ്ട് എനിക്കത് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. വലിയൊരു കരിമ്പിന്‍പാടത്തിന്റെ അരികിലെത്തിയപ്പോളായാള്‍ വണ്ടിനിര്‍ത്തി. ശരിക്കും വിരണ്ടുപോയ എന്റെ മുഖത്തുനോക്കി നിഷ്‌ക്കളങ്കമായൊരു ചിരിയോടെ അയാള്‍ ചോദിച്ചു: 'ബേട്ടാ...എന്നെ ഇഷ്ടമല്ലേ ... ഇപ്പൊ എന്നോട് മിണ്ടാറില്ലല്ലോ ...?'

'അങ്ങനെയൊന്നുമില്ല ഭായി , ഞാന്‍ വെറുതെ നാടിനെക്കുറിച്ചാലോചിച്ചങ്ങനെ ഇരുന്നുപോയതാ ...'

'ഓക്കേ ബേട്ട ....' എന്റെ മറുപടിയില്‍ സന്തോഷമുള്ളതുപോലെ അയാള്‍ വണ്ടി പിന്നെയും ഓടിച്ചുപോയി.

'നിങ്ങള്‍ നാട്ടിലെവിടെയാണ് ...?'- അയാളെ മുഷിപ്പിക്കേണ്ടന്നു കരുതി ഞാന്‍ വെറുതെ ചോദിച്ചു .

'നാടോ..,ബേട്ടാ ഇതാണെന്റെ നാട്. ഞാനൊരു മൗറിഷ്യനാണ്'-ഞാനത്ഭുതപ്പെട്ടു !

'നിങ്ങളൊരു മൗറിഷ്യനാണെന്നോ ..?'

'അതെ ബേട്ട, എന്റെ അച്ഛനൊരു ഇന്ത്യന്‍ ബിഹാറിയായിരുന്നു. സ്വാതന്ത്ര്യസമരത്തത്തിന്റെ കാലത്ത് ബ്രട്ടീഷുകാരാല്‍ നാടുകടത്തപ്പെട്ട് ഇവിടെയെത്തിയതാണ് , അച്ഛന്‍ മാത്രമല്ല, വേറെയും ആയിരങ്ങളുണ്ടിവിടെ. രക്തബന്ധങ്ങളുപേക്ഷിച്ച് പോരേണ്ടിവന്നവര്‍'

'ഞങ്ങള്‍ വീട്ടില്‍ ഹിന്ദിമാത്രമേ പറയൂ, ഇന്ത്യന്‍ ഫുഡാണ് കഴിക്കുന്നത്, ആഗസ്ത് പതിനഞ്ചിനു ഞങ്ങള്‍ തെരുവുകള്‍തോറും ലഡു വിതരണം ചെയ്യും, ഇന്ത്യന്‍ പതാക ഉയര്‍ത്തും. ദീപാവലി, ശിവരാത്രി, ക്രിസ്തുമസ്, ബക്രീദ്, അങ്ങനെ ഇന്ത്യയുടെ ആഘോഷങ്ങളെല്ലാം ഞങ്ങളുടേതുകൂടിയാണ് ബേട്ടാ. ഇന്ത്യ എന്റെ വികാരമാണ്. ഇന്ത്യക്കാരെ ഞാന്‍ സ്‌നേഹിക്കുന്നു ബേട്ട'

'ഓരോ ഇന്ത്യാക്കാരനിലും എന്റെ അച്ഛന്റെ രക്തബന്ധത്തെ ഞാന്‍ കാണുന്നു. നീയുമെനിക്കതുപോലെയാണ്'

അയാളെ തെറ്റിദ്ധരിച്ചതിലുള്ള കുറ്റബോധം എന്നെ വല്ലാതെ അലട്ടി .

കുറേനാള്‍ കാണാതിരുന്നൊരുദിവസം, മകനെ വിട്ടയാളെന്നെ വീട്ടിലേക്കു വിളിപ്പിച്ചു. ഞാന്‍ ചെന്നപ്പോള്‍ അയാള്‍ കിടപ്പാണ്. 'തീരെ വയ്യ. ഇനി അധിക കാലം കാണില്ല. ഒരിക്കലെങ്കിലും എനിക്ക് ഇന്ത്യയൊന്നു കാണണമെന്നുണ്ട്, കഴിയുമോ ബേട്ടാ ... ? '-കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്ത് പറയണമെന്നറിയാതെയിരുന്ന എന്റെ കൈ പിടിച്ച് നെഞ്ചിലേക്ക് ചേര്‍ത്ത് വച്ചയാള്‍ വല്ലാത്തൊരു വികാരവായ്‌പ്പോടെ പറഞ്ഞു: 'വന്ദേമാതരം.. വന്ദേമാതരം ...'

അയാളുടെ കൈകളിലെ രോമങ്ങളോരോന്നും എഴുന്നുവരുന്നത് ഞാന്‍ കണ്ടു. വേഗത്തിലിടിച്ചുകൊണ്ടിരുന്ന ഹൃദയം പതുക്കെ നില്‍ക്കുന്നത് ഞാനറിഞ്ഞു.

മരവിച്ച ഹൃദയത്തിനുമുകളില്‍നിന്നും എന്റെ കയ്യടര്‍ത്തിമാറ്റി, വേദനയോടെ പടിയിറങ്ങുമ്പോള്‍, ഒന്നെനിക്കു മനസ്സിലായി: അയാള്‍ സ്‌നേഹിച്ചത് എന്നെയല്ല, എന്നിലൂടെ ഇന്ത്യയെന്ന രാജ്യത്തെയാണെന്ന്.

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

Latest Videos
Follow Us:
Download App:
  • android
  • ios