ഒറ്റയ്ക്ക് ഒരമ്മ!
- ദേശാന്തരത്തില്‍ അനില്‍ കിഴക്കടത്ത്
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്
വാര്‍ദ്ധക്യം എന്നാല്‍ മാനസികമായും ശാരീരികമായും മുരടിച്ച് ,വൈകാരികതകളെല്ലാം അവസാനിപ്പിച്ച് മരണത്തിലേക്കുള്ള കാത്തിരിപ്പ് മാത്രമാണെന്ന ധാരണ മറ്റു പലരെയും പോലെ എനിക്കും ഉണ്ടായിരുന്നു . അതില്‍ നിന്നും മാറി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് രണ്ട് ആഴ്ച മുമ്പുള്ള ഒരു ആകാശ യാത്രയാണ് .
തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഡിപ്പാര്‍ചര്‍ ഗേറ്റ് വിരഹത്തിന്റെ വാതിലാണ് . അവിടെ കണ്ണുനീര്‍ പൊടിയാത്തവര്‍ വിദേശികള്‍ മാത്രമാണ് . അതുകൊണ്ട് തന്നെ ലഗേജ് കാറില്‍ നിന്നും ഇറക്കിയാല്‍ പിന്നെ ഞാന്‍ ആരുടേയും മുഖത്ത് നോക്കാറില്ല. എത്രയും പെട്ടെന്ന് അകത്ത് കടക്കുക മാത്രമാണ് ലക്ഷ്യം. കണ്ണുകള്‍ ചിലപ്പോള്‍ വെള്ളം നിറച്ച ബലൂണ്‍ പോലെയാണ്. പൊട്ടിയാല്‍ പിന്നെ പ്രളയമായിരിക്കും.
പതിവുപോലെ ചെക്ക് ഇന്‍ ചെയ്യാന്‍ നല്ല തിരക്കായിരുന്നു. ക്യൂ മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ഒരു വിറയാര്‍ന്ന കൈ എന്റെ തോളില്‍ തൊട്ടു. ഒപ്പം 'മോനേ ...' എന്നൊരു വിളിയും. നോക്കിയപ്പോള്‍ ഒരു പ്രായമായ സ്ത്രീ. അറുപത് വയസ്സിനടുത്ത് കാണും.
'എന്ത് പറ്റി ... എന്ത് വേണം അമ്മേ .. ?'- എന്റെ ചോദ്യത്തിന് മറുപടി പറയാതെ കുറെ നേരം അവര്‍ എന്റെ മുഖത്തേക്ക് നോക്കി നിന്നു. ദൈന്യതയായിരുന്നു മുഖത്ത്. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അടുത്തിരുന്ന രണ്ടു വലിയ ബാഗുകളിലേക്ക് നോക്കി അവര്‍ പറഞ്ഞു.
'ഒന്നു സഹായിക്കാമോ മോനെ. അമ്മക്ക് ഇത് എടുക്കാനുള്ള ആരോഗ്യമൊന്നുമില്ല. ആ പൊലീസുകാരനാ ഇവിടെ വരെ എത്തിച്ചത്. മാത്രമല്ല അമ്മ ആദ്യമായിട്ടാ വിമാനത്തില്‍ കയറുന്നത് ... '-അത് പറയുമ്പോള്‍ അവരുടെ മുഖത്ത് വല്ലാത്ത ഭയം ഞാന്‍ കണ്ടു .
'അമ്മ എവിടേക്കാണ്? കൂടെ ആരും ഇല്ലേ ..?'- ഞാന്‍ ചോദിച്ചു.
'ഞാന്‍ കുവൈറ്റില്‍ പോവാണ് .. മോനെ, മൂത്ത മകളുടെ അടുത്തേക്ക്..അവളവിടെ പ്രസവം കഴിഞ്ഞു കിടക്കുന്നു.നോക്കാനൊക്കെ ഒരാള് വേണ്ടേ..അതായിരിക്കും ഞാന്‍ ചെല്ലാന്‍ പറഞ്ഞത്.'
അവരുടെ കണ്ണ് ഈറനണിയുന്നത് ഞാന്‍ കണ്ടു. പിന്നെ ഒന്നും ചോദിച്ചില്ല. 'ഞാന്‍ സഹായിക്കാം. ഞാനും കുവൈറ്റിലേക്കാണ. അമ്മ പേടിക്കണ്ട'.
അത് അവര്‍ക്കൊരു ആശ്വാസമായെന്ന് മുഖം കണ്ടപ്പോള്‍ തോന്നി. ഓരോ ബാഗും ഇരുപത് കിലോയില്‍ കൂടുതല്‍ വരും. പത്ത് കിലോ തികച്ച് ഉയര്‍ത്തനുള്ള ആരോഗ്യം ആ സ്ത്രീക്ക് ഉണ്ടെന്നു തോന്നുന്നില്ല. കഷ്്ടം!
ഇമിഗ്രേഷന്‍ ക്ലിയറന്‍സും കഴിഞ്ഞു ബോര്‍ഡിങ്ങിനായുള്ള ഒരു കാത്തിരിപ്പുണ്ട്. ആ മണിക്കൂറുകളിലാണ് അതുവരെ അടക്കി വെച്ചിരുന്ന വിഷമം മുഴുവന്‍ പുറത്തേക്കു വരുന്നത്. ഇത്തവണ എനിക്ക് അധികം വിഷമം തോന്നിയില്ല. കാരണം എന്റെ കൂടി വിഷമങ്ങള്‍ ഏറ്റെടുത്തപോലെ ആ സ്ത്രീ എന്റെ മുന്നിലിരുന്നു കരയാന്‍ തുടങ്ങി. കുറെ കരയട്ടെ എന്ന് ഞാനും കരുതി. കണ്ണുനീരിനു പലപ്പോഴും ഉള്ളിലെ കരടുകളെ കഴുകി കളയാന്‍ കഴിയും.
'എയര്‍പോര്‍ട്ടില്‍ ആരെങ്കിലും വരുമോ'-ഞാന്‍ ചോദിച്ചു.
'വണ്ടി അയക്കമെന്നു പറഞ്ഞു'-നിറഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ട് അവര്‍ പറഞ്ഞു.
'അമ്മയ്ക്ക് പോകാന്‍ ഇഷ്ടമില്ലേ. മകളുടെ അടുത്തേക്കല്ലേ. സന്തോഷത്തോടെ പോകൂ'-ഞാന്‍ പറഞ്ഞു.
'എങ്ങനെ സന്തോഷത്തോടെ പോകും മോനെ. വീട്ടില്‍ കുട്ടികളുടെ അച്ഛന്‍ ഒറ്റക്കാണ്. മോനറിയുവോ. ഞങ്ങള്‍ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു. കല്യാണം കഴിയും മുമ്പുതന്നെ അദ്ദേഹം വിദേശത്തതായിരുന്നു. രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന രണ്ടു മാസം അതായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ സന്തോഷമുള്ള നാളുകള്‍. പിന്നെ രണ്ടു പെണ്മക്കളുടെ പഠിത്തം, അവരുടെ കല്യാണം എല്ലാ പ്രാരാബ്ധങ്ങളും തീര്‍ത്ത് രണ്ടു പേര്‍ക്കും വിദേശത്ത് ജോലിയും വാങ്ങി കൊടുത്തു. ഇനിയെങ്കിലും നിന്റെയൊപ്പം കുറെ നാള്‍ ജീവിക്കണം എന്ന ആശയിലാണ് ഈ അറുപത്തിയഞ്ചാം വയസ്സില്‍ അദ്ദേഹം നാട്ടിലേക്കു വന്നത . ജീവിതവും അതിന്റെ ചെറിയ സന്തോഷങ്ങളും ഞങ്ങള്‍ ഇപ്പോഴാണ് അറിഞ്ഞു തുടങ്ങിയത്. എന്തെല്ലാമാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് എന്ന് ഇപ്പോഴാണ് മനസ്സിലായിത്തുടങ്ങിയത് . ഞങ്ങള്‍ എന്നും രാവിലെ അമ്പലത്തില്‍ പോകും, സിനിമ കാണാന്‍ പോകും, വൈകിട്ട് കടല് കാണാന്‍ പോകും, അദ്ദേഹത്തിനിഷ്ടമുള്ളതെല്ലാം ഞാന്‍ വെച്ച് കൊടുക്കും. മരിക്കും മുമ്പ് അത്രയുമൊക്കെ ആഗ്രഹിക്കുന്നത് ഒരു തെറ്റാണോ മോനെ ...?'
പിന്നെയും എന്തെല്ലാമോ പറയാന്‍ അവരുടെ നാവ് വെമ്പുന്നുണ്ടായിരുന്നു.
'എന്നാല്‍ പിന്നെ അച്ഛനെയും കൂടി കൂട്ടാമായിരുന്നില്ലേ ..?'- ഞാന്‍ ചോദിച്ചു.
'ഞാന്‍ പറഞ്ഞതാണ്, പക്ഷെ മകള്‍ സമ്മതിച്ചില്ല. ഒരാളുടെ ചെലവ് കൂടുമല്ലോ എന്ന് കരുതി കാണും'-അവര്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ കണ്ണുകള്‍ തുടച്ചു .
'മരുമകന്‍ നാട്ടിലേക്ക് പോകുന്നുണ്ടത്രേ..എന്റെ പേടി അവര്‍ അദ്ദേഹത്തെ ഏതെങ്കിലും വൃദ്ധസദനത്തില്‍ ആക്കുമോ എന്നാണ് ..'
അങ്ങനെയൊന്നും ഉണ്ടാവില്ല അമ്മേ എന്ന് പറഞ്ഞു ആശ്വസിപ്പിക്കുമ്പോഴും എന്റെ മനസ്സ് പറഞ്ഞു: അത് തന്നെയാകും സംഭവിക്കുകയെന്ന്. ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്, എന്ത് സംഭവിക്കരുത് ആഗ്രഹിക്കുന്നുവോ, അത് തന്നെ സംഭവിക്കുന്ന നിയന്ത്രണാതീതമായ ഒന്ന്.
കുവൈറ്റ് എയര്‍പോര്‍ട്ടില്‍ അവരെയും കാത്ത് ഒരു ബംഗ്ലാദേശി ഡ്രൈവര്‍ ഉണ്ടായിരുന്നു. പെരുവഴിയില്‍ ഒറ്റപ്പെട്ടുപോയ കുട്ടിയെപ്പോലെ അവര്‍ കാറിന്റെ പിന്‍ സീറ്റില്‍ ഇരുന്നു വിതുമ്പി. പോകാന്‍ നേരം എന്റെ മുഖത്തേക്ക് നോക്കിയ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ജീവിതത്തിന്റെ അവസാന സ്വപ്നങ്ങളും പറിച്ചെറിയപ്പെട്ടപ്പോള്‍ കിനിഞ്ഞു വീണ രക്തത്തുള്ളികള്‍ പോലെ, ആ കണ്ണുനീര്‍ ആരുടെയെങ്കിലും ഒക്കെ ഹൃദയത്തില്‍ വീണു പൊള്ളിയിരുന്നെങ്കില്‍
സ്വപ്നങ്ങള്‍ ബാക്കി വെച്ച് ഇനിയൊരമ്മയും ഈ ആകാശങ്ങളില്‍ പറക്കാതിരുന്നെങ്കില്‍...
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്‌നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !
ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!
പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല
നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍
പ്രവാസികളുടെ കണ്ണീര് വീണ ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും
വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്!
ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത് മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു
ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?
സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!
സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...
പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്
ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!
എല്ലാ ആണുങ്ങളെയും ഒരേ കണ്ണില്‍ കാണരുത്
നിധിപോലെ ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!
ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?
ആ കത്തിന് മറുപടി കിട്ടുംവരെ ഒരു പ്രവാസി എങ്ങനെ ഉറങ്ങും?
മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!
സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!
ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!
പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!
മലയാളി വായിക്കാത്ത മറ്റൊരു ആടുജീവിതം!
ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?
'ഉമ്മ കല്യാണം കഴിക്കാതെ എനിക്കൊരു വിവാഹം വേണ്ട'
'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'
ഒരു വേലി പോലുമില്ല, ലോകത്തെ ഏറ്റവും നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!