പിന്നെയവര്‍ മലയാളമേ മറന്നു!

  • ദേശാന്തരത്തില്‍ ദീപ്തി ഗോപിനാഥ് 
Deepthi Gopinath Deshantharam

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deepthi Gopinath Deshantharam

രണ്ട് കുട്ടികളും അഞ്ച് പെട്ടികളുമായ് ആദ്യമായി അമേരിക്കയില്‍ ലാന്റ് ചെയ്തപ്പോള്‍ എനിക്കാദ്യം തോന്നിയത് 'ഇതല്ല... എന്റെ അമേരിക്ക ഇങ്ങനെയല്ല' എന്നു പറയാനാണ്. 

എന്റെ സങ്കല്‍പത്തിലുള്ള അമേരിക്കയായിരുന്നില്ല അത്. അംബരചുംബികളായുള്ള കെട്ടിടങ്ങളോ തിരക്കുള്ള റോഡുകളോ ഒന്നും തന്നെ  കണ്ടില്ല.. അപ്പോളാണറിയുന്നത് അതൊക്കെയുള്ളത് ന്യൂയോര്‍ക്ക്, ചിക്കാഗോ മുതലായ വമ്പന്‍ നഗരങ്ങളിലാണ്. ഇതൊരു പാവം കൊച്ചു പട്ടണമാണ്-ഷാര്‍ലെറ്റ്.

ആദ്യം കാണാന്‍ വല്യ ലുക്കില്ലാത്ത ഞങ്ങളുടെ 'അമേരിക്ക' എന്നെ നിരാശപ്പെടുത്തി. വമ്പന്‍ കെട്ടിടങ്ങളുടെ മുന്നില്‍ ചുമ്മാ നിന്ന് സെല്‍ഫി എടുത്ത് എഫ് ബിയില്‍ ഇടാനുള്ള എന്റെ സിമ്പിള്‍ മോഹത്തിനാണ് ഭംഗം വന്നത്! പിന്നെ പൊതു ഗതാഗത മാര്‍ഗങ്ങള്‍ വളരെ കുറവാണ്.. ബസ്, ലോക്കല്‍ ട്രെയിന്‍ മുതലായവ. അത് കൊണ്ട് തന്നെ കാറില്ലാതെ ഒരു നീക്കുപോക്കില്ല...

കൊച്ചുപട്ടണമായതിന്റെ കുറച്ച് ഗുണങ്ങളുമുണ്ട്. റോഡില്‍ തിരക്ക് കുറവായിരിക്കും, ട്രാഫിക് ബ്ലോക്കില്‍ കിടക്കേണ്ട. ജീവിത ചെലവും  താരതമ്യേന കുറവായിരിക്കും.

ഒരു ഡിസംബര്‍ മാസമാണ് ഞങ്ങള്‍ എത്തിയത്. നല്ല തണുപ്പായിരുന്നു. വീട്ടില്‍ ഹീറ്റര്‍ ഇടും. എന്നാലും തണുപ്പാണ്. ഇടക്ക് മഞ്ഞു പെയ്തു.  കാണാന്‍ നല്ല ഭംഗിയാണ്. പക്ഷെ അനുഭവിക്കാന്‍ തീരെ രസമില്ല. കുട്ടികളേം കൊണ്ട് പോയ് മഞ്ഞില്‍ നില്‍ക്കുന്ന ഫോട്ടോയൊക്കെയെടുത്ത് അഞ്ച് മിനിട്ടില്‍ തിരിച്ചെത്തി. വീട്ടില്‍ ഹീറ്ററിന്റെ ചൂടില്‍ ഇരുന്ന് ഫോട്ടോസ് എഫ് ബി യില്‍ ഇട്ട് 'എന്ത് ഭംഗി', 'കൊതിയാവുന്നു ' മുതലായ കമന്റ്‌സ് ഒക്കെ കണ്ട് പുളകിതയായ് ഇരുന്നു....

പിന്നീടുള്ള കുറേ നാളുകള്‍ വല്യ രസകരമല്ലായിരുന്നു. പ്രത്യേകിച്ച് H4 വിസ ആയതിനാല്‍ ജോലി ചെയ്യാന്‍ പാടില്ല. നാട്ടില്‍ ജോലിയുണ്ടായിരുന്ന ഞാന്‍ അവിടത്തെ ഓഫീസിനേയും കൂട്ടുകാരേയും ലഞ്ച് ടൈം ഗോസിപ്പുമൊക്കെ മിസ് ചെയ്യാന്‍ തുടങ്ങി.

രണ്ട് ചെറിയ കുട്ടികളെ നോക്കി കഷ്ടപ്പെട്ടു. ഒരു മിനിട്ട്  വെറുതെയിരിക്കാന്‍ പറ്റില്ല. ഇത് തന്നെയാണ് ഒട്ടുമിക്ക ഭാര്യമാരുടേം അവസ്ഥ...

പ്രത്യേകിച്ച് അവിടെ തന്നെ പ്രസവമാക്കുന്നവര്‍ക്ക് വല്യ ബുദ്ധിമുട്ടാണ്. മിക്കവരും ആ സമയത്ത് നാട്ടില്‍ നിന്നും അച്ഛനമ്മമാരെ കൊണ്ട് വരും. പക്ഷെ ആറ് മാസത്തില്‍ കൂടുതല്‍ ഒരു പ്രാവശ്യം നില്‍ക്കാന്‍ പാടില്ല. എന്നിരുന്നാലും കൊച്ച് അമേരിക്കന്‍ സിറ്റിസണ്‍ ആകുമല്ലോയെന്നോര്‍ത്താണ് പലരും പ്രസവം അവിടെത്തന്നെ ആക്കുന്നത്!

ഇവിടെ ഞാന്‍ കണ്ട എല്ലാ ഭാര്യമാരും വല്യ പാചക റാണികളാണ്.

ഇവിടുത്തെ മെഡിക്കല്‍ ബില്ലുകളും അക്രമമാണെന്ന് മനസിലാക്കുന്നത് ചെറിയ മോളുടെ കൈവിരല്‍ വാതിലില്‍ ഇറുങ്ങിയിട്ട് എമര്‍ജന്‍സിയായിട്ട് ആശുപത്രിയില്‍ പോകേണ്ടി വന്നപ്പോളാണ് . ഭാഗ്യത്തിന് എക്‌സേ റേ എടുത്തു കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് വിട്ടു. മരുന്നൊന്നും ഇല്ല. പക്ഷെ ബില്‍ വന്നപ്പോള്‍ കണ്ണ് തള്ളിപ്പോയി. നാട്ടിലെ ഒരു ലക്ഷം രൂപ. ഇന്‍ഷുറന്‍സ് ഉള്ളോണ്ട് കയ്യില്‍ നിന്നും ഇരുപതിനായിരമേ ആയുള്ളു. ഇതൊക്കെ കാണുമ്പോളാണ് കുറഞ്ഞ ചിലവില്‍ മികച്ച ചികല്‍സ കിട്ടുന്ന  നമ്മുടെ നാട്ടിലെ ആശുപത്രികളോട് ഒരു മതിപ്പ് തോന്നുന്നത് .

ആയിടക്ക് എനിക്ക് ഏറ്റവും ദേഷ്യമുള്ള നമ്പറായിരുന്നു ഇരുപത്തെട്ട്. എന്റെ കെട്ടിയോന്റെ ചീട്ടുകളി ഭ്രമം കാരണമായിരുന്നു അത്. വൈകിട്ട് ഓഫീസ് വിട്ടു വരുമ്പോള്‍ ട്രോഫികളെ (കുട്ടികളെ) കൈമാറാം എന്നോര്‍ത്തിരിക്കുമ്പോളായിരിക്കും ഒരു ഇരുപത്തെട്ട് കളിക്കാന്‍ പോക്ക്!

തോറ്റാല്‍  കാതില്‍ കുണുക്കൊക്കെ വെക്കുന്ന, അടി വരെ നടക്കാവുന്ന ആവേശഭരിതമായ കളിയാണെന്ന് പറയപ്പെടുന്നു. നാലു പേര് ഉണ്ടാകും. എനിക്കതിന്റെ വര്‍ണ്ണന കേള്‍ക്കുമ്പോളേ രക്തം തിളക്കും.

പക്ഷെ ഇതൊക്കെയാണെങ്കിലും നാട്ടില്‍ കൂട്ടുകുടുംബമായ്  കഴിഞ്ഞിരുന്നപ്പോള്‍ അടുക്കളയില്‍ കയറാതിരുന്ന ചേട്ടായി പല സഹായങ്ങളും ചെയ്തു. ഇവിടെ ആണുങ്ങള്‍ക്ക് അടുക്കളയിലോ കുട്ടികളെ നോക്കാനോ സഹായിക്കാന്‍ മടിയില്ല....

പിന്നെ ഇവിടെ ഞാന്‍ കണ്ട എല്ലാ ഭാര്യമാരും വല്യ പാചക റാണികളാണ്. എപ്പോളും വിരുന്നുകളും ഗെറ്റ് ടുഗതറുകളും പോട്ട് ലക്കുകളുമൊക്കെയാണ്. ഓരോരുത്തരും ഒരോ വിഭവം പാചകം ചെയ്ത് കൊണ്ട് വന്ന് എല്ലാവരും കൂടി കഴിക്കുന്നതാണ് പോട് ലക്... 

ആദ്യത്തെ പോട്‌ലക്കിന് ഞാന്‍ ടെന്‍ഷനടിച്ച് മരിച്ചു. കുക്കിങ്ങ് വല്യ പിടിപാടില്ലാത്ത  എന്നെപോലുള്ള  വീട്ടമ്മമാരുടെ ആത്മീയ ഗുരുവായ  യുട്യൂബ്  നോക്കി എന്തൊക്കെയോ ഉണ്ടാക്കി. എന്തായാലും എന്റെ കുക്കിങ്ങ് പരാക്രമം മൂലം ആര്‍ക്കും അത്യാഹിതം ഒന്നും  സംഭവിച്ചില്ല!.. ....

പിന്നീട് മെല്ലെ മെല്ലെ എനിക്കിവിടത്തെ ജീവിതം ഇഷ്ടപ്പെടാന്‍ തുടങ്ങി. ഇവിടെ എല്ലാ വീട്ടു പണികളും എളുപ്പമാണ്. ചിരകിയ തേങ്ങയൊക്കെ കിട്ടും,  മീനൊക്കെ ക്ലീനായിട്ടാണ് കിട്ടുക. വാഷിങ്ങ് മെഷീന്റെ ഒപ്പം ഡ്രൈയറും ഉണ്ടാകും നമ്മള്‍ അലക്കിയ തുണികള്‍ വിരിച്ചുണക്കാന്‍ ഒന്നും മെനക്കെടേണ്ട. പിന്നെ പാത്രം കഴുകാന്‍ ഡിഷ് വാഷറുമുണ്ട്...

ഇവിടെയുള്ള ഇന്ത്യക്കാര്‍ തമ്മില്‍ നല്ല അടുപ്പമാണ്. പ്രത്യേകിച്ചും മലയാളികള്‍ തമ്മില്‍. പാതിരാത്രിയാണെങ്കിലും അടുപ്പമുള്ള കൂട്ടുകാരുടെ വീട്ടില്‍ സൊറ പറഞ്ഞിരിക്കുന്നതൊക്കെ വലിയ രസമാണ്. 

ഈശ്വരാ എന്റെ പ്രിയപ്പെട്ട മലയാളം! എന്റെ മക്കള്‍ കൈവിട്ട് പോകുമോ?

പിന്നെ, കാലത്തിന്റെ എല്ലാ വകഭേദങ്ങളും അതിന്റെ സകല സൗന്ദര്യത്തോടെയും ഞാന്‍ കണ്ടത് ഇവിടെ വന്നിട്ടാണ്.  മഞ്ഞ് മൂടിയ, ഇല പൊഴിയുന്ന ശിശിരവും, നിറയെ പൂക്കളും പച്ചപ്പുമുള്ള വസന്തവും, നല്ല ചൂടുള്ള നമ്മുടെ നാടിനെ ഓര്‍മിപ്പിക്കുന്ന ഗ്രീഷ്മവും, പ്രകൃതി അതിന്റെ ഏറ്റവും മനോഹരങ്ങളായ വര്‍ണങ്ങളണിഞ്ഞ് നില്‍ക്കുന്ന ഹേമന്ദവുമെല്ലാം.

ഇവിടെ വരുമ്പോള്‍ എന്റെ ഏറ്റവും വലിയ ടെന്‍ഷന്‍ കുട്ടികള്‍ എങ്ങനെ ഇംഗ്ലീഷ് പറയും, ഇവിടുത്തെ സായിപ്പന്‍ പിള്ളേരുടെ ഇംഗ്ലീഷ് അവര്‍ക്ക് മനസിലാവോ എന്നൊക്കെയായിരുന്നു.  ഞങ്ങള്‍ വീട്ടില്‍ മലയാളം മാത്രമാണ് പറയുന്നത്. അത് കൊണ്ട് ഇംഗ്ലീഷ് പഠിക്കാന്‍ 'ഉപ്പും മുളകും' കണ്ട് കൊണ്ടിരുന്ന പിള്ളേരെ നിര്‍ബന്ധിപ്പിച്ച് ഇംഗ്ലീഷ് പരിപാടി വെപ്പിക്കുമായിരുന്നു...

പക്ഷെ എന്നെ ഞെട്ടിച്ച് കൊണ്ട് സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതില്‍ പിന്നെ രണ്ടും മണി മണി പോലെ ഇംഗ്ലീഷ് പറയാന്‍ തുടങ്ങി. ആദ്യം അഭിമാന പുളകിതയായെങ്കിലും പിന്നീട് ഞാന്‍ വീണ്ടും ഞെട്ടി. രണ്ടും മലയാളം പറയുന്നില്ല... തമ്മില്‍ തമ്മില്‍ ഇംഗ്ലീഷ് തന്നെ!

പിന്നീടാണ് ഞാന്‍ ആ ദു:ഖ സത്യം മനസിലാക്കുന്നത്. ഒരു ഇംഗ്ലീഷ് വാക്കില്ലാതെ ഒരു മുഴുവന്‍ വാചകം അവര്‍ക്ക് മലയാളത്തില്‍ പറയാന്‍ പറ്റുന്നില്ല. വാക്കുകള്‍ സ്ഫുടവുമല്ല. 

ഈശ്വരാ എന്റെ പ്രിയപ്പെട്ട മലയാളം! എന്റെ മക്കള്‍ കൈവിട്ട് പോകുമോ? മര്യാദക്ക് മലയാളം പറഞ്ഞില്ലെങ്കില്‍ ഞാനൊരു മലയാളിയാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം? ഞാനവരെ നിര്‍ബന്ധിച്ച് മലയാളം പരിപാടികള്‍ കാണിക്കാന്‍ തുടങ്ങി.
    
പ്രവാസത്തിന്റെ ലാഭനഷ്ട കണക്കെടുപ്പ് നടത്തിയാല്‍ ലാഭത്തിനാണ് മുന്‍തൂക്കം. ഇവിടുത്തെ മലനീകരണമില്ലാത്ത അന്തരീക്ഷം, സ്വാതന്ത്ര്യം, മര്യാദയുള്ള ഡ്രൈവിങ്ങ് , വൃത്തിയുള്ള റോഡുകളും പൊതുയിടങ്ങളും, കുട്ടികള്‍ക്ക് പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യമായ് നല്ല മൂല്യമുള്ള വിദ്യാഭ്യാസം. അങ്ങനെ കുറേയേറേ ... 

ഇതൊക്കെയാണെങ്കിലും നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട് ഇടക്കൊക്കെ നഷ്ടബോധം ഉണ്ടാക്കും. അമ്പലത്തിലെ ഉത്സവം വരുമ്പോള്‍ ,ആരുടെയെങ്കിലും കല്യാണം വരുമ്പോള്‍, ഏതെങ്കിലും ഗൃഹാതുരത്വമുയര്‍ത്തുന്ന പാട്ട് കേള്‍ക്കുമ്പോള്‍, അങ്ങനെയങ്ങനെ..

നാട്ടിലെ അതേ രുചികള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചും, എല്ലാ വര്‍ഷവും നാട്ടിലേക്ക്  പോയും, നാട്ടിലേക്കാള്‍ നന്നായി ഓണവും വിഷുവും ഇവിടെ ആഘോഷിച്ചുമൊക്കെ പ്രവാസികള്‍ ആ നഷ്ടബോധത്തിനെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഒന്നും നമ്മുടെ നാടിന്റെ തനിമക്ക് പകരം വെക്കാനാവില്ലന്നറിഞ്ഞു കൊണ്ട് തന്നെ!

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!
 

Latest Videos
Follow Us:
Download App:
  • android
  • ios