Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് പട്രോളിംഗിനിടെ പശ്ചിമ ബംഗാൾ സ്വദേശിയെ പൊക്കി, പരിശോധിച്ചപ്പോൾ 2.1 കിലോ കഞ്ചാവ്, അറസ്റ്റ്

എക്സൈസ് സംഘം ഐക്കരപ്പടി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടയിലാണ് പശ്ചിമ ബംഗാൾ സ്വദേശിയെ കഞ്ചാവുമായി പിടികൂടിയത്.  

west bengal native migrant worker arrested with ganja in malappuram
Author
First Published May 1, 2024, 5:54 PM IST

മഞ്ചേരി: മലപ്പുറത്ത് എക്സൈസിന്‍റെ കഞ്ചാവ് വേട്ട. വാഹന പരിശോധനയ്ക്കിടെ  2.1 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ലാൽ ആണ് എക്സൈസിന്‍റെ പിടിയിലായത്. മലപ്പുറം റേഞ്ചിലെ  എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസും സംഘവും ഐക്കരപ്പടി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടയിലാണ് ഇയാളെ പിടികൂടിയത്.  അസി. എക്സൈസ് ഇൻസ്പെക്ടർ  ഒ. അബ്ദുൽ നാസർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം. പ്രിയേഷ്, കൃഷ്ണൻ മരുതാടൻ എന്നിവരടങ്ങിയ സംഘമാണ് ലാലിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

അതേസമയം മറ്റൊരു കേസിൽ തൃശൂരിൽ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പുന്നയൂർക്കുളം കല്ലാറ്റിൽ സ്വദേശി ഷമിൽ ഷെരീഫ് ചന്ദനാത്ത്(22) ആണ് 12 കിലോ കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. മണ്ണുത്തിയിൽ അന്തർ സംസ്ഥാന ബസ്സിൽ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡും, തൃശൂർ എക്സൈസ്  എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡും, ദേശീയ പാത പട്രോളിംഗ് പാർട്ടിയും ചേർന്ന് പിടികൂടിയത്.

Read More : ലക്ഷ്യം ആലുവ, ദിവസം 100 പൊതി വരെ വിൽക്കും; പക്ഷേ മണ്ണുത്തിയിൽ വെച്ച് 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി

Follow Us:
Download App:
  • android
  • ios