Asianet News MalayalamAsianet News Malayalam

പെൺകുട്ടികൾ ഗർഭസ്ഥശിശുവിനെ ഉപേക്ഷിക്കാനും കൊലപ്പെടുത്താനുമുള്ള തീരുമാനത്തിലേക്ക് എത്തുന്നതിന് പിന്നിൽ...

ഗർഭധാരണത്തിനു ശേഷം പ്രസവം വരെയുള്ള 9 മാസക്കാലയളവിൽ താൻ ഗർഭിണിയായിരുന്നുവെന്ന് വീട്ടുകാരും നാട്ടുകാരും അടുത്ത സുഹൃത്തുക്കളും കണ്ടുപിടിച്ചിട്ടില്ല എന്ന അമിത വിശ്വാസമാണ് ഗർഭസ്ഥശിശുവിനെ ഉപേക്ഷിക്കാനും കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ഇവരെ കൊണ്ടെത്തിക്കുന്നതിനു പ്രേരിപ്പിക്കുന്നത്. 

behind the decision of girls to abandon and kill the fetus
Author
First Published May 3, 2024, 9:26 PM IST

പെൺകുട്ടികൾ ഗർഭസ്ഥശിശുവിനെ ഉപേക്ഷിക്കാനും കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തുന്നതിന് പിന്നിലെ ചില കാരണങ്ങളെ കുറിച്ച് ‌ സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലറായ ജയേഷ് കെ ജി തയ്യാറാക്കിയ ലേഖനം.

പെൺകുട്ടികൾ വീട്ടുകാരും നാട്ടുകാരും അറിയാതെ ഗർഭം ഒളിപ്പിക്കുന്നത് എങ്ങനെയാണ്. ഇത്തരം ഗർഭധാരണവും പ്രസവശേഷം ഗർഭസ്ഥ ശിശുവിനെ ഉപേക്ഷിക്കുന്നതും കൊലപ്പെടുത്തുന്നതും നമ്മുടെ കൊച്ചു കേരളത്തിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇത്തരം സംഭവത്തിൽ ആരെയാണ് പഴിക്കേണ്ടത്. യഥാർത്ഥത്തിൽ ആരാണ് കുറ്റക്കാർ. 

വിവാഹപ്രായം 21 ആയി ഉയർത്തുന്നതിൽ ആക്ഷേപവും പ്രതിഷേധവും നടക്കുമ്പോൾ 18 വയസിൽ താഴെയുള്ള പെൺകുട്ടികൾ വരെ വളരെ പക്വതയോടു കൂടി തന്നെ അവിഹിതബന്ധങ്ങളും ഗർഭധാരണവും ഒളിപ്പിക്കുന്നതും പ്രസവത്തിനുശേഷം കുട്ടികളെ ഉപേക്ഷിക്കുന്നതും കൊലപ്പെടുത്തുന്നതും.

ഗർഭധാരണത്തിനു ശേഷം പ്രസവം വരെയുള്ള 9 മാസക്കാലയളവിൽ താൻ ഗർഭിണിയായിരുന്നുവെന്ന് വീട്ടുകാരും നാട്ടുകാരും അടുത്ത സുഹൃത്തുക്കളും കണ്ടുപിടിച്ചിട്ടില്ല എന്ന അമിത വിശ്വാസമാണ് ഗർഭസ്ഥശിശുവിനെ ഉപേക്ഷിക്കാനും കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ഇവരെ കൊണ്ടെത്തിക്കുന്നതിനു പ്രേരിപ്പിക്കുന്നത്. 

എല്ലാ മാസവും വീട്ടിൽ അമ്മയുടെ കയ്യിൽ നിന്നും സാനിറ്ററി പാഡുകൾ വാങ്ങിക്കുകയും സാധാരണ പോലെ മാസമുറ മുന്നോട്ടു പോകുന്നുവെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. വയറിന് വലിപ്പം വച്ചു തുടങ്ങിയെന്നു  കാണുമ്പോൾ വയറിനു ചുറ്റും തുണി വരിഞ്ഞുകെട്ടി വയർ പുറത്തുചാടുന്നത് ഒഴിവാക്കിയും ഭക്ഷണം സാധാരണ പോലെ കഴിക്കുന്നു എന്ന് നടിച്ചു ഭക്ഷണത്തിൽ അമിതമായ ക്രമീകരണം വരുത്തുകയും ചെയ്യുന്നു.

പഠിക്കാനുണ്ടെന്നതടക്കമുള്ള പല കാരണങ്ങൾ പറഞ്ഞ് വീട്ടുജോലികൾ ചെയ്യുന്നതിൽ നിന്നും പെൺകുട്ടികൾ ഒഴിഞ്ഞു നിൽക്കുകയും ചെയ്യുന്നു. ഗർഭധാരണം മുതൽ പ്രസവം വരെ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ മാഗസിനുകളും യൂട്യൂബ് ചാനലുകളും തുടർച്ചയായി കാണാൻ ശ്രമിക്കും. 

യൂട്യൂബിൽ എങ്ങനെയാണ് സ്വയം പ്രസവം എടുക്കുന്നതിനെ കുറിച്ച് മനസ്സിലാക്കുകയും സ്ത്രീകൾ പ്രസവിക്കുന്ന വീഡിയോകൾ കണ്ടും മനസ്സിനെ അതിനു വേണ്ടി പാകപ്പെടുത്തുകയും  ചെയ്യുന്നു. ഓൺലൈൻ വഴി മരുന്നുകൾ ലഭ്യമാകുമെന്ന  സാധ്യതയും ഇവർ പ്രയോജനപ്പെടുത്തും.

സാധാരണ ഗർഭിണികളായ സ്ത്രീകൾ  അമ്മയുടെയും കുഞ്ഞിനെയും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി കഴിക്കുന്ന പോഷകാഹാരം ഇവർക്ക് ലഭിക്കാത്തതും മനപ്പൂർവ്വം ഒഴിവാക്കുന്നതും കാരണം ഗർഭിണികളിൽ കണ്ടുവരുന്ന അത്രയും വയർ ഇവരിൽ ഉണ്ടാവുകയുമില്ല. മാത്രവുമല്ല സാധാരണ ഗർഭിണികളിൽ കാണുന്ന  ലക്ഷണങ്ങളൊന്നും ഇത്തരം പെൺകുട്ടികളിൽ കണ്ടെന്ന് വരില്ല. മാസം തികയുന്നതിന്  മുൻപേ പ്രസവം നടക്കുന്നതിനാൽ ഗർഭസ്ഥശിശുവിന്  വളർച്ച കാണുകയുമില്ല.

ബന്ധുക്കളുടെയും അയൽപക്കത്തുള്ള വീടുകളിലെയും ഫംഗ്ഷനുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന സ്വഭാവവും ഇവർ കാണിക്കും. കൂടുതൽ സമയം മൊബൈലിൽ ചെലവഴിച്ചു പഠിക്കാനുണ്ടെന്നു പറഞ്ഞു ഒഴിഞ്ഞുമാറുന്നതിലൂടെ വീട്ടുകാരുടെ ശ്രദ്ധ വഴിതിരിച്ചു വിടുന്നു. 

കുട്ടികളിൽ ഈ ആറ് കഴിവുകൾ ഉണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios