Asianet News MalayalamAsianet News Malayalam

ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മയുടെ മകൻ പത്മനാഭ വർമ്മ അന്തരിച്ചു

കർണാടക സംഗീതജ്ഞനും കർണാടക സംഗീതത്തിന്റെ അപൂർവം ശേഖരങ്ങളുടെ ഉടമയുമായിരുന്നു പത്മനാഭ വർമ്മ.

Uthradom Thirunal Marthanda Varma  son s Padmanabha Varma passed away
Author
First Published May 2, 2024, 9:44 PM IST

തിരുവനന്തപുരം: ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മയുടെ മകൻ പത്മനാഭ വർമ്മ (72) അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. ബംഗളൂരുവിലെ ട്രാവൻകൂർ ഹൗസിലായിരുന്നു താമസം. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഹരിഹറിൽ ബിർള കമ്പനിയുടെ ഓട്ടോമൊബൈൽ ഫാക്ടറിയിൽ ഉദ്യോഗസ്ഥനായിരുന്നു. കർണാടക സംഗീതജ്ഞനും കർണാടക സംഗീതത്തിന്റെ അപൂർവം ശേഖരങ്ങളുടെ ഉടമയുമായിരുന്നു പത്മനാഭ വർമ്മ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios