Asianet News MalayalamAsianet News Malayalam

കോടതി വിധി നടപ്പാക്കിയില്ല: ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

ഹോമിയോ വകുപ്പിലെ അധ്യാപികയായി വിരമിച്ച തിരുവനന്തപുരം സ്വദേശി വത്സലകുമാരിക്ക് വിരമിക്കൽ അനൂകൂല്യം പൂർണ്ണമായി നൽകാൻ കഴിഞ്ഞ വർഷം ജൂലായിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു

Supreme court summons Kerala Health department Principal secretary
Author
First Published May 4, 2024, 6:39 PM IST

ദില്ലി: വിരമിക്കൽ അനൂകൂല്യം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്ന കോടതിയലക്ഷ്യ ഹർജിയിൽ സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ വിളിച്ചുവരുത്തി സുപ്രീംകോടതി.ഈ മാസം പതിനേഴിന് ഹാജരാകാനാണ് ജസ്റ്റിസ് ഹിമാ കോഹ്ലി അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്. 2010 ൽ  ഹോമിയോ വകുപ്പിലെ അധ്യാപികയായി വിരമിച്ച തിരുവനന്തപുരം സ്വദേശി വത്സലകുമാരിക്ക് വിരമിക്കൽ അനൂകൂല്യം പൂർണ്ണമായി നൽകാൻ കഴിഞ്ഞ വർഷം ജൂലായിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് നടപ്പാക്കിയില്ലെന്ന് കാട്ടിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. അഭിഭാഷകൻ സനന്ദ് രാമകൃഷ്ണനാണ് ഹർജിക്കാരിക്കായി ഹാജരായത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ സി.കെ ശശി ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

Latest Videos
Follow Us:
Download App:
  • android
  • ios