Asianet News MalayalamAsianet News Malayalam

ഇടിയോടും കാറ്റോടും കൂടിയ മഴ; ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

 ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴ കനക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മലയോരമേഖലകളിൽ അതീവജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Rain with thunder and wind; Orange alert, fishing prohibited in 2 districts today
Author
First Published May 17, 2024, 2:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറത്തും വയനാടും ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴ കനക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും മലയോരമേഖലകളിൽ അതീവജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

അതേസമയം, മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും കർണാടക തീരത്തും മത്സ്യബന്ധനം വിലക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. നാളെ പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ മറ്റന്നാൾ ഓറഞ്ച് അലർട്ടായിരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂറെ കൂടി ജാഗ്രത വേണം. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ദിവസങ്ങളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. 

12,000 കോടി നിക്ഷേപിക്കാൻ മഹീന്ദ്ര, ഇന്ത്യൻ നിരത്തിലേക്ക് കുറഞ്ഞ വിലയിൽ ഈ വാഹനങ്ങൾ ഒഴുകും

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios