Asianet News MalayalamAsianet News Malayalam

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റിന് എതിരായ അന്വേഷണ റിപ്പോർട്ട്‌ കൈമാറി, സമരം അവസാനിപ്പിച്ച് അതിജീവിത

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് കൈമാറാമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടർന്നാണ് 13 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചത്. 

Kozhikode Medical College ICU Sexual assault case survivor strike end
Author
First Published May 3, 2024, 7:49 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് കൈമാറാമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടർന്നാണ് 13 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചത്. 

എത്രയും പെട്ടെന്ന് റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ ഉത്തരമേഖല ഐജി കെ സേതുരാമൻ, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് കൈമാറുന്നതിൽ തെറ്റില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഐ ജിയുടെ നടപടി. സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഡോക്ടർ പ്രീതിക്കെതിരെ മെഡിക്കൽ കോളേജ് എസിപി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറി. അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ നിയമ പോരാട്ടം തുടരുമെന്ന് അതിജീവിത പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios