Asianet News MalayalamAsianet News Malayalam

മാർ അത്തനേഷ്യസ് യോഹാന്റെ സംസ്കാരം തിരുവല്ലയിൽ; ഔദ്യോഗിക തീരുമാനം സിനഡിന് ശേഷം; അനുശോചനവുമായി പ്രധാനമന്ത്രി

അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാൻ വിട വാങ്ങിയത്. 

Decision on Mar Athanasius Yohans funeral today The Church will meet in Synod
Author
First Published May 9, 2024, 6:27 AM IST

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുകൾ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് തന്നെയെന്ന് സൂചന. ഔദ്യോഗിക തീരുമാനം ഇന്ന് വൈകീട്ട് സഭാ സിനഡിനു ശേഷം.തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് ആണ് സിനഡ് നടക്കുക. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭ നേതൃത്വം ചടങ്ങുകൾ ക്രമീകരിക്കുക. 

അപകടത്തിൽ ദുരൂഹത ഉള്ളതായി കരുതുന്നില്ലെന്നാണ് സഭയുടെ നിലപാട്. അത്തനേഷ്യസ് യോഹാന്റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിന് നല്കിയ സേവനങ്ങളിലൂടെയും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് നല്കിയ സംഭാവനകളിലുടെയും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാൻ വിട വാങ്ങിയത്. അത്തനേഷ്യസ് യോഹാനെ ഇടിച്ച് വീഴ്ത്തിയ വാഹനത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. വാഹനാപകടത്തിൽ ഇപ്പോൾ സംശയിക്കാനൊന്നുമില്ലെന്ന് സഭ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios