Asianet News MalayalamAsianet News Malayalam

അന്തിമ പോളിങ് ശതമാനം പുറത്ത്; ആദ്യഘട്ടത്തിൽ 66.14%, രണ്ടാം ഘട്ടത്തിൽ 66.71%, കേരളത്തിൽ 71.27%

കേരളത്തില്‍ വടകരയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (78.41ശതമാനം). പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് (63.37ശതമാനം)

lok sabha elections 2024 Final Turnout is Out; 66.14% in the first phase, 66.71% in the second phase and 71.27% in Kerala
Author
First Published Apr 30, 2024, 8:40 PM IST

ദില്ലി: രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്ന ലോക്സഭ തെരഞ്ഞെടുപ്പന്‍റെ അന്തിമ പോളിങ് ശതമാനം പുറത്ത് വിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആകെ 66.14ശതമാനമാണ് പോളിങ്. രണ്ടാം ഘട്ടത്തില്‍ 66.71ശതമാനമാണ് ആകെ പോളിങ്. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന കേരളത്തില്‍ 71.27ശതമാനമാണ് ആകെ പോളിങ്. അന്തിമ കണക്ക് പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഏറ്റവും പുതിയ കണക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. കേരളത്തില്‍ വടകരയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (78.41ശതമാനം). പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് (63.37ശതമാനം)

കേരളത്തിലെ വിവിധ ലോക്സഭ മണ്ഡലങ്ങളിലെ അന്തിമ പോളിങ് ശതമാനം

1.ആലപ്പുഴ-75.05
2.ആലത്തൂര്‍-73.42
3.ആറ്റിങ്ങല്‍-69.48
4.ചാലക്കുടി-71.94
5.എറണാകുളം-68.29
6.ഇടുക്കി-66.55
7.കണ്ണൂര്‍-77.21
8.കാസര്‍കോട്-76.04
9.കൊല്ലം-68.15
10.കോട്ടയം-65.61
11.കോഴിക്കോട്-75.52
12.മലപ്പുറം-72.95
13. മാവേലിക്കര-65.95
14.പാലക്കാട്-73.57
15.പത്തനംതിട്ട-63.37
16.പൊന്നാനി-69.34
17.തിരുവനന്തപുരം-66.47
18.തൃശൂര്‍-72.90
19.വടകര-78.41
20. വയനാട്-73.57

ആദായ നികുതി വകുപ്പിൻെറ അപ്രതീക്ഷിത നീക്കം; ബാങ്കിലേക്ക് കൊണ്ടുവന്ന സിപിഎമ്മിൻെറ 1 കോടി പിടിച്ചെടുത്തു


 

Follow Us:
Download App:
  • android
  • ios