ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭാംഗത്വം: രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കുര്യൻ ജോസഫും രംഗത്ത്
നേരത്തെ, ജസ്റ്റിസ് മദന്‍ ബി ലോകുറും മുന്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കുര്യന്‍ ജോസഫും വിമര്‍ശനവുമായി രംഗത്തെത്തിയത്
ദില്ലി: മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ തീരുമാനത്തെ വിമർശിച്ച് ജസ്റ്റിസ് കുര്യൻ ജോസഫും രംഗത്ത്. ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാണെന്നും ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം പിടിച്ചു കുലുക്കുന്ന നടപടിയാണെന്നും ജസ്റ്റിസ് കുര്യൻ ജോസഫ്.
"ഇന്ത്യയുടെ ഭരണഘടനയുടെ അടിത്തറയ്ക്ക് തന്നെ ഭീഷണി ഉയർന്ന ഘട്ടത്തിലാണ് ഞാൻ ജസ്റ്റിസ് ചെലമേശ്വറിനും ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കും ജസ്റ്റിസ് മദൻ ബി ലോകൂറിനുമൊപ്പം പത്രസമ്മേളനം നടത്തിയത്. ആ ഭീഷണി കുറേക്കൂടി ശക്തമാണ് ഇപ്പോഴെന്ന് ഞാൻ കരുതുന്നു. ഇതുകൊണ്ടാണ് വിരമിച്ച ശേഷം മറ്റൊരു സ്ഥാനവും ഞാൻ ഏറ്റെടുക്കാതിരുന്നതെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. രാജ്യസഭാ നാമനിര്‍ദ്ദേശം സ്വീകരിക്കാനുള്ള മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ തീരുമാനം സാധാരണക്കാരന് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള വിശ്വാസത്തെ തകര്‍ക്കുന്നതാണ്."
നേരത്തെ, ജസ്റ്റിസ് മദന്‍ ബി ലോകുറും മുന്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കുര്യന്‍ ജോസഫും വിമര്‍ശനവുമായി രംഗത്തെത്തിയത്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ അസാധാരണ പത്ര സമ്മേളനം നടത്തിയ ജഡ്ജിമാരില്‍ മൂവരുമുണ്ടായിരുന്നു.