Asianet News MalayalamAsianet News Malayalam

'2026 നവംബർ 26ന് ഇന്ത്യ പല കഷണങ്ങളായി ചിതറും'; വിവാദ പ്രസ്താവനയുമായി പാക് മുൻ സെനറ്റർ

മോദി അധികാരത്തിലിരിക്കുമ്പോൾ ഇന്ത്യയെ തകർക്കണമെന്നും അബിദി പറഞ്ഞു. അബിദിയുടെ പ്രകോപനപരമായ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നു.  

India will break into several pieces in November 2026, says ex senator erupts controversy
Author
First Published May 3, 2024, 9:15 PM IST

ദില്ലി: 2026 നവംബർ 26 ഓടെ ഇന്ത്യ പല കഷണങ്ങളായി തകരുമെന്ന് പാകിസ്ഥാൻ മുൻ സെനറ്റർ. ഫൈസൽ അബിദിയാണ് വിവാദ പ്രസ്താവന നടത്തിയത്. 2026 നവംബർ 26ഓടെ ഇന്ത്യ പല കഷ്ണങ്ങളായി തകരുമെന്ന് ഉറപ്പ് നൽകുന്നതായി ടെലിവിഷൻ ചർച്ചയിൽ അദ്ദേഹം പറഞ്ഞു. 'അഖണ്ഡ് ഭാരത്' ചിത്രീകരിക്കുന്ന ഇന്ത്യയുടെ പാർലമെൻ്ററി ചുവർചിത്രത്തെക്കുറിച്ച് ഉന്നയിച്ചുള്ള ചോദ്യത്തിലാണ് വിവാദ പരാമർശം. നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്ത്യയുടെ പ്രതീകാത്മക ഭൂപടത്തിൽ അസംതൃപ്തരായെന്നും അന്ന് പാകിസ്ഥാൻ അതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ആളുകൾ ഞങ്ങളെ കളിയാക്കിയെന്നും ഇയാൾ പറഞ്ഞു.

മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുകയാണ്. മോദിയുടെ ഹിന്ദുത്വ അജണ്ടയിൽ നിന്ന് പുറത്തുകടക്കുകയാണ് ജനങ്ങൾക്ക് രക്ഷപ്പെടാനുള്ള വഴി. മോദി അധികാരത്തിലിരിക്കുമ്പോൾ ഇന്ത്യയെ തകർക്കണമെന്നും അബിദി പറഞ്ഞു. അബിദിയുടെ പ്രകോപനപരമായ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നു.  

 

Latest Videos
Follow Us:
Download App:
  • android
  • ios