Asianet News MalayalamAsianet News Malayalam

വാടക വീട് ഒഴിയണമെന്ന് പ്രധാനമന്ത്രി, പറ്റില്ലെന്ന് വാടകക്കാരൻ, ഓസ്ട്രേലിയയിൽ വൻ വിവാദം

നാല് വർഷത്തോളമായി ഈ വീട്ടിൽ താമസിച്ചിരുന്നയാൾ വീട് ഒഴിയാൻ തയ്യാറാകാതെ വരികയും പ്രധാനമന്ത്രിയോട് അപേക്ഷയുമായി എത്തുകയും ചെയ്തതിന് പിന്നാലെ സംഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു. 

Australian prime minister Anthony Albanese defends evicting tenant from his sydney property
Author
First Published May 16, 2024, 1:31 PM IST

സിഡ്നി: വാടകക്കാരനോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടതിന് പിന്നാലെ വലിയ രീതിയിൽ വിമർശനം നേരിട്ടതിന് പിന്നാലെ നടപടിയെ ന്യായീകരിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്. സിഡ്നിയിലെ ഡുൽവിച്ച് ഹില്ലിലെ വീട് വിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വാടകക്കാരനോട് ഒഴിയാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ട്. നാല് വർഷത്തോളമായി ഈ വീട്ടിൽ താമസിച്ചിരുന്നയാൾ വീട് ഒഴിയാൻ തയ്യാറാകാതെ വരികയും പ്രധാനമന്ത്രിയോട് അപേക്ഷയുമായി എത്തുകയും ചെയ്തതിന് പിന്നാലെ സംഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു. 

ഇതിന് പിന്നാലെയാണ് വാടക്കാരനോട് ഒഴിയാൻ ആവശ്യപ്പെട്ട നടപടിയെ ന്യായീകരിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം എത്തിയത്. ജിം ഫ്ലാനഗൻ എന്ന യുവാവിനാണ് ആന്‍റണി ആൽബനീസ് വീട് വാടകയ്ക്ക് നൽകിയത്. അഭിഭാഷകയും പ്രതിശ്രുത വധുവുമായ ജോഡി ഹെയ്ഡനുമായുള്ള വിവാഹത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി വീട് വിൽക്കാൻ ശ്രമിക്കുന്നതെന്നാണ് സൂചന. വീട്ടുടമ എന്ന നിലയിൽ വാടകക്കാരോട് വളരെ അധികം മാന്യമായാണ് താൻ ഇടപെട്ടതെന്നും നാല് വർഷം മുൻപത്തെ മാർക്കറ്റിലെ വാടകയേക്കാൾ 50 ശതമാനത്തോളം കുറഞ്ഞ തുകയ്ക്കാണ് വീട് വാടകയ്ക്ക് നൽകിയിരുന്നതെന്നും  ആൻ്റണി ആൽബനീസ് പ്രതികരിച്ചു. മൂന്ന് മാസത്തെ സമയമാണ് വീട് ഒഴിയാനായി നൽകിയിരിക്കുന്നത്. വാടകക്കാരൻ സംസാരിക്കാൻ തയ്യാറാവാത്തതിനാൽ റിയൽ എസ്റ്റേറ്റ് ഏജൻറ് ഇയാൾക്ക് ഒഴിഞ്ഞ് പോകാനുള്ള നോട്ടീസ് നൽകിയിരുന്നു.

സ്വകാര്യ ജീവിതത്തിലെ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള മാറ്റത്തിന്റെ ഭാഗമായാണ് വീട് വിൽക്കാൻ ശ്രമിക്കുന്നതെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി വിശദമാക്കി. ജിം ഫ്ലാനഗനും മുൻ പങ്കാളിയും  നേരത്തെ ആന്‍റണി ആൽബനീസിനെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. കൊവിഡ് മഹാമാരി സമയത്ത് വാടകയിൽ വലിയ രീതിയിൽ ഇളവ് കാണിച്ചെന്ന് വ്യക്തമാക്കിയായിരുന്നു ഇത്. അടുത്തിടെയാണ് യുവാവ് പങ്കാളിയുമായി പരിഞ്ഞത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios