'മധുരരാജ'യുടെ വിജയം ആവര്‍ത്തിക്കുമോ 'ഉണ്ട'? കേരളത്തിലെ റിലീസ് 161 തീയേറ്ററുകളില്‍
131 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. എട്ട് കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്.
മമ്മൂട്ടി വീണ്ടും പൊലീസ് യൂണിഫോം അണിയുന്ന 'ഉണ്ട' വെള്ളിയാഴ്ച തീയേറ്ററുകളില്‍. കേരളത്തില്‍ മാത്രം 161 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിനിമാസ്വാദകര്‍ക്കിടയില്‍ ഏറെക്കാലമായി കാത്തിരിപ്പുള്ള ചിത്രമാണ് ഇത്. സബ് ഇന്‍സ്‍പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഛത്തിസ്‍ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നതെന്നാണ് അറിവ്. ഛത്തിസ്‍ഗഡിലും കേരളത്തിലും കര്‍ണാടകത്തിലുമായിട്ടായിരുന്നു ചിത്രീകരണം. 131 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. എട്ട് കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്.
ബോക്സ്ഓഫീസില്‍ വിജയം നേടിയ 'അനുരാഗ കരിക്കിന്‍ വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു.