Asianet News MalayalamAsianet News Malayalam

സൂപ്പര്‍താരം രജനികാന്തിന്‍റെ ബയോപിക് ഒരുങ്ങുന്നു: വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ്

ശിവാജി റാവു ഗെയ്ക്വാത് എന്ന രജനികാന്ത് ഒരു ബസ് കണ്ടക്ടറില്‍ നിന്നും സിനിമ ലോകത്തെ സൂപ്പര്‍താരമായി വളര്‍ന്നത് ഒരു സിനിമക്കഥ പോലെ ആവേശകരമാണ്.

Producer Sajid Nadiadwala to make Rajinikanth's biopic vvk
Author
First Published May 2, 2024, 4:03 PM IST

ചെന്നൈ: ഇന്ത്യന്‍ സിനിമ ലോകത്തെ സൂപ്പര്‍താരമാണ് രജനികാന്ത്. ഏഷ്യയില്‍ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനാണ് തലൈവര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന രജനി. ശിവാജി റാവു ഗെയ്ക്വാത് എന്ന രജനികാന്ത് ഒരു ബസ് കണ്ടക്ടറില്‍ നിന്നും സിനിമ ലോകത്തെ സൂപ്പര്‍താരമായി വളര്‍ന്നത് ഒരു സിനിമക്കഥ പോലെ ആവേശകരമാണ്.

ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു ബയോപിക് തരംഗം തന്നെ നിലനില്‍ക്കുന്നുണ്ട്. തമിഴില്‍ തന്നെ ഏറ്റവും അടുത്തതായി ഒരുങ്ങുന്നത് സംഗീത സംവിധായകന്‍ ഇളയരാജയുടെ ബയോപികാണ്. ധനുഷാണ് ഇതില്‍ ഇളയരാജയെ അവതരിപ്പിക്കുന്നത്. അതേ സമയം രജനികാന്തിന്‍റെ ജീവിതയും സിനിമയായി എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത.

ഹംഗാമ.കോം കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത പ്രകാരം പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നഡ്വാല രജനികാന്തിന്‍റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം കരസ്ഥമാക്കിയെന്നാണ് വിവരം. ഇപ്പോള്‍ സല്‍മാന്‍ നായകനായി എത്തുന്ന എആര്‍ മുരുകദോസ് ചിത്രം സിക്കന്തറിന്‍റെ നിര്‍മ്മാണഘട്ടത്തിലാണ്  സാജിത് നഡ്വാല.  അതിന് ശേഷം രജനി ചിത്രത്തിലേക്ക് കടക്കും എന്നാണ് വിവരം. 

ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ബയോപികിന്‍റെ അവകാശം വാങ്ങാന്‍ ചിലവാക്കിയ ഏറ്റവും കൂടിയ തുകയാണ് രജനികാന്തിന് വാഗ്ദാനം ചെയ്യപ്പെട്ടത് എന്നാണ് വിവരം. എന്തായാലും സംവിധായകന്‍ ആരെന്നോ, ആരൊക്കെയാണ് താര നിര എന്നോ ഇതുവരെ വ്യക്തമല്ലെങ്കിലും. ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ 2025 ഓടെ ആരംഭിക്കും എന്നാണ് വിവരം. 

അതേ സമയം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍റെ അവസാനഘട്ടത്തിലാണ് ഇപ്പോള്‍ രജനി അഭിനയിക്കുന്നത്. അതിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന കൂലിയില്‍ രജനികാന്ത് അഭിനയിക്കും. ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 

രൺബീറിന്‍റെ രാമന്‍ ലുക്കിനെ ട്രോളി: മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ അടക്കം സൈബര്‍ ആക്രമണം നേരിട്ട് യുവതി

Follow Us:
Download App:
  • android
  • ios