ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്ഷയ് കുമാര്‍ വോട്ട് ചെയ്യാത്തത് വലിയ ചര്‍ച്ചയായിരുന്നു. ദേശസ്‍നേഹ സിനിമകളില്‍ അഭിനയിക്കുന്ന അക്ഷയ് കുമാര്‍ എന്തുകൊണ്ട് വോട്ട് ചെയ്‍തില്ല എന്നായിരുന്നു പ്രധാന ചോദ്യം. കനേഡിയൻ പൌരത്വമാണ് അക്ഷയ് കുമാറിന് എന്നതിനാലാണ് വോട്ട് ചെയ്യാതിരുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. വോട്ട് ചെയ്യാത്ത സംഭവത്തിലും വിവാദത്തിലും പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍. 

എന്തിനാണ് എന്റെ പൌരത്വത്തില്‍ മറ്റുള്ളവര്‍ക്ക്, ആവശ്യമില്ലാത്ത താല്‍പര്യം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ കനേഡിയൻ പാസ്‍പോര്‍ട്ട് കൈവശം വച്ചിരിക്കുന്ന കാര്യം ഒരിക്കലും മറച്ചുവയ്‍ക്കുകയോ നിഷേധിക്കുകയോ ചെയ്‍തിട്ടില്ല. കഴിഞ്ഞ ഏഴ് വര്‍ഷമായി കാനഡ സന്ദര്‍ശിച്ചിട്ടില്ല എന്ന കാര്യവം സത്യമാണ്. ഞാൻ ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. ഇന്ത്യയിലാണ് എന്റെ നികുതി അടയ്‍ക്കുന്നത്. ഇത്രയും കാലത്തിനിടെ ഇന്ത്യയോടുള്ള എന്റെ സ്‍നേഹം ആര്‍ക്കു മുന്നിലും തെളിയിക്കേണ്ട ആവശ്യം വന്നിട്ടില്ല. എന്റെ പൌരത്വം സംബന്ധിച്ച കാര്യം ആവശ്യമില്ലാത്ത വിവാദത്തിലേക്ക് വലിച്ചിഴയ്‍ക്കുന്നത് നിരാശപ്പെടുത്തുന്നു- അക്ഷയ് കുമാര്‍ പറയുന്നു.