Asianet News MalayalamAsianet News Malayalam

'ധൈര്യമുണ്ടെങ്കില്‍ ഗെയിം കളിച്ച് തോല്‍പ്പിക്കൂ': തിരിച്ചുവന്ന സിജോയുടെ പോര്‍വിളി.!

ബിഗ് ബോസ് തീം സോംഗ് പ്ലേ ചെയ്ത് പ്രധാന ഗേറ്റിലൂടെ 'വെല്‍ക്കം ബാക്ക്' എന്ന ഫ്ലെക്സിന് പിന്നാലെ കണ്‍ഫഷന്‍ റൂമില്‍ നിന്ന് സിജോ എത്തി വീട്ടുകാര്‍ കെട്ടിപ്പിടിച്ചാണ് സിജോയെ സ്വാഗതം ചെയ്തത്. 

bigg boss malayalam season 6 Sijo back to show first speech get applause from contestants vvk
Author
First Published Apr 24, 2024, 12:35 PM IST

തിരുവനന്തപുരം: ബി​ഗ് ബോസ് മലയാളം സീസൺ ആറ് അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ബി​ഗ് ബോസിന് പറ്റിയ മത്സരാർത്ഥിയാണെന്ന് പ്രേക്ഷകർ വിധിയെഴുതിയ സിജോ ഇപ്പോള്‍ വീട്ടിലേക്ക് തിരിച്ചെത്തി. ഗംഭീര എന്‍ട്രിയാണ് ബിഗ് ബോസ് സിജോയ്ക്ക് നല്‍കിയത്. ആദ്യം കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച് ഒക്കെയല്ലെ എന്ന് ചോദിച്ച ശേഷമാണ് സിജോയെ ബിഗ് ബോസ് വീട്ടിലേക്ക് വിട്ടത്. 

ബിഗ് ബോസ് തീം സോംഗ് പ്ലേ ചെയ്ത് പ്രധാന ഗേറ്റിലൂടെ 'വെല്‍ക്കം ബാക്ക്' എന്ന ഫ്ലെക്സിന് പിന്നാലെ കണ്‍ഫഷന്‍ റൂമില്‍ നിന്ന് സിജോ എത്തി വീട്ടുകാര്‍ കെട്ടിപ്പിടിച്ചാണ് സിജോയെ സ്വാഗതം ചെയ്തത്. തുടര്‍ന്ന് തന്‍റെ ആരോഗ്യ കാര്യങ്ങള്‍ സിജോ വീട്ടുകാരോട് വിശദീകരിച്ചു.

വീട്ടില്‍ നിന്നും പതിനാറാം ദിവസത്തില്‍ പുറത്തുപോകേണ്ടി വന്നപ്പോള്‍ ഈ യാത്ര അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ മോഹന്‍ലാല്‍ സാറിനൊപ്പം വീക്കെന്‍റ് എപ്പിസോഡില്‍ എത്തി എന്‍റെ കൈയ്യില്‍ പിടിച്ചപ്പോള്‍ എനിക്ക് ധൈര്യം ലഭിച്ചു. ഞാന്‍ തീക്കനലുമായാണ് എത്തിയത് എന്നാല്‍ ഇപ്പോള്‍ കാട്ടുതീയാണ്. 

ഈ ഷോയ്ക്ക് നമ്മള്‍ എല്ലാം കൊടുക്കേണ്ട ഒരു ബഹുമാനം ഉണ്ട്. ഇവിടെ ആയിരങ്ങള്‍ ശ്രമിച്ചാണ് നമ്മുക്ക് അവസരം കിട്ടിയത്. അതിനാല്‍ ഒരു നിമിഷത്തെ പ്രശ്നത്തില്‍ അത് കളയരുത്. നാളെ ഇവിടെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഷോയോട് വെറുപ്പ് തോന്നിക്കരുത്. 

ഞാന്‍ ശസ്ത്രക്രിയ ചെയ്തയാളാണ് എന്ന നിലയിലോ മറ്റോ എനിക്കൊരു പരിഗണനയും നിങ്ങള്‍ തരേണ്ടതില്ല. എല്ലാവര്‍ക്കും ഒരു എതിരാളിയായി എന്നെ കാണാം. അവസാന ദിവസം വരെ ഞാന്‍ ഇവിടെ കാണും. ധൈര്യമുണ്ടെങ്കില്‍ ഗെയിം കളിച്ച് തോല്‍പ്പിക്കൂ എന്നും സിജോ പറഞ്ഞു. 

ഏതാനും നാളുകൾക്ക് മുൻപ് ആണ് ചികിത്സയ്ക്ക് ആയി സിജോയ്ക്ക് ബി​ഗ് ബോസ് വിടേണ്ടി വന്നത്. മുൻ മത്സരാർത്ഥിയായ റോക്കിയുമായുള്ള തർക്കത്തിൽ ഇയാൾ സിജോയെ കവിളത്ത് ഇടിക്കുക ആയിരുന്നു. ചെറിയ പൊട്ടലും ഉണ്ടായി. ഇതോടെ ബി​ഗ് ബോസ് ടീമിന്റെ കീഴിൽ തന്നെ വിശ്രമത്തിൽ ആയിരുന്നു സിജോ. ഈ പ്രശ്നത്തിന് പിന്നാലെ റോക്കിയെ ഷോയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. 

ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി; 'ജബ്രി'കൾ പിരിയുന്നോ?

'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

Follow Us:
Download App:
  • android
  • ios