Asianet News MalayalamAsianet News Malayalam

പവര്‍പ്ലേയില്‍ ഹൈദരാബാദിന് കടിഞ്ഞാണിട്ടത് സഞ്ജുവിന്റെ ബുദ്ധി! കൂറ്റനടിക്കാരെ അനങ്ങാന്‍ വിടാതെ ബൗളര്‍മാര്‍

മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. യശസ്വി ജയ്സ്വാള്‍ (40 പന്തില്‍ 67), റിയാന്‍ പരാഗ് (49 പന്തില്‍ 77) എന്നിവരുടെ ഇന്നിംഗ്സാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കിയത്.

sanju samson decission controlled sunrisers hyderabad from big score
Author
First Published May 3, 2024, 3:15 PM IST

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടെതിരായ മത്സരം രാജസ്ഥാന്‍ റോയല്‍സിന് ക്യാപ്റ്റന്‍ സഞ്ജു സാംസണ് നിരാശയാണ് സമ്മാനിച്ചത്. മത്സരത്തില്‍ പരാജയപ്പെട്ടെന്ന് മാത്രമല്ല, സഞ്ജു പൂജ്യത്തിന് പുറത്താവുകയും ചെയ്തു. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ഹൈദരാബാദ് 202 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടു വച്ചത്. നിതീഷ് റെഡ്ഡി (42 പന്തില്‍ 76), ട്രാവിസ് ഹെഡ് (44 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. 

മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. യശസ്വി ജയ്സ്വാള്‍ (40 പന്തില്‍ 67), റിയാന്‍ പരാഗ് (49 പന്തില്‍ 77) എന്നിവരുടെ ഇന്നിംഗ്സാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കിയത്. റോവ്മാന്‍ പവല്‍ (15 പന്തില്‍ 27) വിജയത്തിനടുത്ത് എത്തിച്ചെങ്കിലും ഭുവനേശ്വര്‍ കുമാറിന്റെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മോശം തുടക്കമാണ് ഹൈദരാബാദിനും ലഭിച്ചത്. ആറ് ഓവറില്‍ രണ്ടിന് 37 എന്ന നിലയിലായിരുന്നു ആതിഥേയര്‍. തുടക്കത്തില്‍ ഹൈദരാബാദിന്റെ ഈ അവസ്ഥയ്ക്ക് പ്രധാന കാരണം സഞ്ജുവിന്റെ തന്ത്രങ്ങളായിരുന്നു. 

കൂറ്റനടികള്‍ക്ക് പേരുകേട്ട താരങ്ങളാണ് ഹൈദാബാദിന്റെ ഓപ്പണര്‍മാരായ അഭിഷേക് ശര്‍യും ട്രാവിസ് ഹെഡും. എന്നാല്‍ അഭിഷേകിനെ പുറത്താക്കുക മാത്രമല്ല, ഹെഡിന് കടിഞ്ഞാനിടാനും രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കായി. ആദ്യ പന്തില്‍ തന്നെ ഹെഡിനെ പുറക്കാനുള്ള അവസരവുമുണ്ടായിരുന്നു. എന്നാല്‍ റിയാന്‍ പരാഗ് വിട്ടുകളയുകയാണുണ്ടായത്. അന്‍മോല്‍പ്രീത് സിംഗിനേയും പവലിയനിലെത്തിക്കാന്‍ രാജസ്ഥാന്‍ സാധിച്ചിരുന്നു.

തോല്‍വിയില്‍ സ്വയം പഴിച്ച് സഞ്ജു! പുറത്താവാനുള്ള കാരണം വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍

സാധാരാണയായി ട്രന്റ് ബോള്‍ട്ടിനൊപ്പം ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത് സന്ദീപ് ശര്‍മയായിരുന്നു. എന്നാല്‍ ഇന്നലെ പന്തെറിയാനെത്തത് ആര്‍ അശ്വിനെ. ഇടങ്കയ്യര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡാണ് അശ്വിനും ബോള്‍ട്ടിനുമുള്ളത്. ഇതുതന്നെയാണ് ഇരുവരേയും പന്തെറിയാന്‍ സഞ്ജുവിനെ പ്രേരിപ്പിച്ചത്. പിന്നീട് ഹെഡ് അറ്റാക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴൊക്കെ അശ്വിനെ കൊണ്ടുവന്ന് പ്രതിരോധത്തിലാക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ വിക്കറ്റ് മാത്രം ലഭിച്ചില്ലെന്ന് മാത്രം.

Latest Videos
Follow Us:
Download App:
  • android
  • ios