Asianet News MalayalamAsianet News Malayalam

അതെനിക്ക് നിര്‍ബന്ധമായിരുന്നു! ടി20 ലോകകപ്പ് ടീമിലെ നിര്‍ണായക തീരുമാനത്തെ കുറിച്ച് രോഹിത് ശര്‍മ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ രോഹിത്തിന് കീഴിലാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പില്‍ കളിക്കുന്നത്. 

rohit sharma on why selected four spinners in indian team
Author
First Published May 3, 2024, 4:46 PM IST

അഹമ്മദാബാദ്: ടി20യില്‍ ക്യാപ്റ്റനായി തിരിച്ചെത്തുന്നതില്‍ പുതുമയൊന്നുമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീം സെലക്ഷന്‍ ചര്‍ച്ചകളില്‍ മധ്യനിര ശക്തിപ്പെടുത്തുന്നതിനാണ് പ്രധാന്യം നല്‍കിയതെന്നും രോഹിത് പറഞ്ഞു. ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ രോഹിത്തിന് കീഴിലാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പില്‍ കളിക്കുന്നത്. 

ക്യാപ്റ്റന്‍സി വിവാദത്തില്‍ രോഹിത്ത് ആദ്യമായി പ്രതികരിച്ചത് ഇങ്ങനെ. ''ടീമില്‍ നാല് സ്പിന്നര്‍മാര്‍ വേണമെന്നത് ഉറച്ച തീരുമാനമായിരുന്നു. അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. പതിനഞ്ചംഗ ടീമില്‍ ആരൊക്കെ പ്ലേയിംഗ് ഇലവനില്‍ എത്തുമെന്ന് മത്സരവേദികളിലെ സാഹചര്യവും എതിരാളികളെയും നോക്കിയാവും തീരുമാനിക്കുക.'' രോഹിത് പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ശിവം ദുബെ ടീമിലെത്തിയതിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''ഐപിഎല്ലിലെ നിലവിലെ ഫോമും ബൗളിംഗ് ഓപ്ഷനും കൂടി പരിഗണിച്ചാണ് റിങ്കു സിംഗിനെ മറികടന്ന് ശിവം ദുബെ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചത്.'' രോഹിത് കൂട്ടിചേര്‍ത്തു.

പവര്‍പ്ലേയില്‍ ഹൈദരാബാദിന് കടിഞ്ഞാണിട്ടത് സഞ്ജുവിന്റെ ബുദ്ധി! കൂറ്റനടിക്കാരെ അനങ്ങാന്‍ വിടാതെ ബൗളര്‍മാര്‍

ഹാര്‍ദിക്കിനെ മാറ്റിയതിനെ കുറിച്ചും ബിസിസിഐ ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറും കവിഞ്ഞ ദിവസം സംസാരിച്ചിരുന്നു. അഗാര്‍ക്കര്‍ വ്യക്തമാക്കിയതിങ്ങനെ... ''പ്രധാന ടൂര്‍ണമെന്റുകളില്‍ പരിചയസമ്പന്നായ ക്യാപ്റ്റനെ ലഭിക്കണം. ശരിയാണ് ഹാര്‍ദിക് പാണ്ഡ്യ മുമ്പും ഇന്ത്യയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ഏകദിന ലോകകപ്പിലെ ഫോം ക്യാപ്റ്റന്‍സിയും നോക്കുമ്പോള്‍ രോഹിത്തിലേക്ക് തന്നെ പോവേണ്ടിവന്നു. എന്നാല്‍ വൈസ് ക്യാപ്റ്റന്‍സിയെ കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഹാര്‍ദിക്കിന് പകരം മറ്റൊരാളെ കൊണ്ടുവരിക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു നേതാവെന്ന നിലയിലും ഓള്‍റൗണ്ടറെന്ന നിലയിലും അങ്ങനെതന്നെ കാര്യങ്ങള്‍.'' അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios