Asianet News MalayalamAsianet News Malayalam

ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ അപ്രമാധിത്യം അവസാനിപ്പിച്ച് ഓസീസ്! ഏകദിനത്തിലും ടി20യിലും ഒന്നാമത് തുടരുന്നു

103 പോയിന്റുള്ള ദക്ഷിണാഫ്രിക്ക നാലാം സ്ഥാത്തുണ്ട്. 96 പോയിന്റുള്ള ന്യൂസിലന്‍ഡ് അഞ്ചാം സ്ഥാത്തുണ്ട്.

australia back to top spot in icc test ranking
Author
First Published May 3, 2024, 9:33 PM IST

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യക്ക് തിരിച്ചടി. ടീം ഇന്ത്യയെ പിന്തള്ളി ഓസ്‌ട്രേലിയ ഒന്നാം റാങ്കിലെത്തി. 124 റേറ്റിംഗ് പോയിന്റുമായിട്ടാണ് ഓസീസ് ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 120 പോയിന്റാണുള്ളത്. ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തെന്ന ഖ്യാതി ഇന്ത്യക്ക് നഷ്ടമായി. ടി20, ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട്. ടെസ്റ്റ് റാങ്കിംഗില്‍ ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്ക് 105 റേറ്റിങ് പോയിന്റുകള്‍. 

103 പോയിന്റുള്ള ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തുണ്ട്. 96 പോയിന്റുള്ള ന്യൂസിലന്‍ഡ് അഞ്ചാം സ്ഥാത്തുണ്ട്. പാകിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്വെ, അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് ആറ് മുതല്‍ 12 വരെ സ്ഥാനങ്ങളില്‍. ഏകദിന റാങ്കിംഗില്‍ ഇന്ത്യ (122) ഒന്നാമത് തുടരുന്നു. ഓസ്‌ട്രേലിയ (116), ദക്ഷിണാഫ്രിക്ക (112), പാകിസ്ഥാന്‍ (106), ന്യൂസിലന്‍ഡ് (101) എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. 

ഗാര്‍ഡിയോളയ്ക്ക് എമി മാര്‍ട്ടിനെസിനെ വേണം! അര്‍ജന്റൈന്‍ ഗോള്‍ കീപ്പറെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി

ടി20 റാങ്കിംഗ് ഇന്ത്യക്ക് 264 റേറ്റിംഗ് പോയിന്റാണുള്ളത്. ഓസ്‌ട്രേലിയ (257), ഇംഗ്ലണ്ട് (252), ദക്ഷിണാഫ്രിക്ക (250), ന്യൂസിലന്‍ഡ് (250), വെസ്റ്റ് ഇന്‍ഡീസ് (249), പാകിസ്ഥാന്‍ (247) എന്നിവരാണ് ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍. ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെയുള്ള ഒന്നാം സ്ഥാനം ടീം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios