Asianet News MalayalamAsianet News Malayalam

കൊടുംചൂട്, വാഹനങ്ങളില്‍ പെട്രോള്‍ ടാങ്ക് ഫുള്ളാക്കിയാല്‍ അപകടമോ? അറിയേണ്ടത്- Fact Check

പെട്രോള്‍ പരമാവധി അളവില്‍ നിറച്ചാല്‍ വാഹനം പൊട്ടിത്തെറിക്കാനും തീപ്പിടിക്കാനും സാധ്യതയുണ്ട് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

Fact Check viral message claims never fill full tank fuel due to heat wave
Author
First Published Apr 30, 2024, 3:22 PM IST

കടുത്ത വേനലാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍. 40 ഡിഗ്രി ചൂട് കേരളത്തിലെ ജനങ്ങളെ വലയ്ക്കുകയാണ്. വേനല്‍ രാജ്യത്ത് ശക്തമായിരിക്കേ ഒരു സന്ദേശം വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായിരിക്കുകയാണ്. ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

വാഹനങ്ങളില്‍ ഇന്ധനം ടാങ്കിന്‍റെ കപ്പാസിറ്റിയുടെ പരമാവധി അളവില്‍ നിറച്ചാല്‍ പൊട്ടിത്തെറിക്കാനും തീപ്പിടിക്കാനും സാധ്യതയുണ്ട് എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ മുന്നറിയിപ്പ് സന്ദേശം എന്ന പേരിലാണ് മെസേജ് വ്യാപകമായിരിക്കുന്നത്. 

വസ്‌തുത

ഈ പ്രചാരണത്തില്‍ കഴമ്പില്ല എന്നതാണ് വസ്‌തുത. ചൂടുകാലത്തും വാഹനങ്ങളില്‍ അനുവദനീയമായ അളവില്‍ പെട്രോള്‍ നിറയ്‌ക്കാം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. വാഹനത്തില്‍ ഇന്ധന ചോര്‍ച്ചയില്ല എന്ന് അതേസമയം ഉറപ്പിക്കുന്നത് സുരക്ഷയ്ക്ക് നല്ലതാണ്. വാഹനങ്ങളില്‍ പെട്രോള്‍ ടാങ്കിന്‍റെ കപാസിറ്റിയുടെ പരമാവധി ഇന്ധനം നിറയ്‌ക്കുന്നത് അപകടമാണ് എന്ന തരത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം മുമ്പും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

Read more: തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവര്‍ക്കും കേന്ദ്ര സര്‍ക്കാരിന്‍റെ 46,715 രൂപയോ? സത്യമിത്- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios