Asianet News MalayalamAsianet News Malayalam

26 കിമി മൈലേജുള്ള ഈ ജനപ്രിയ ഫാമിലി കാറിന് വിലയിൽ 1.07 ലക്ഷം കുറവ്! ഇവിടെ ഇനി നികുതി പകുതി മതി!

 ഈ കാറിൻ്റെ ബേസ് ട്രിം LXI (O) യുടെ എക്‌സ് ഷോറൂം വില 8,69,000 രൂപയാണ്. സിഎസ്‌ഡിയിൽ അതിൻ്റെ വില 7,80,626 രൂപയാണ്. അതായത് 88,374 രൂപ ഇതിൽ നികുതിയായി ലാഭിക്കും. ഈ രീതിയിൽ എർട്ടിഗയുടെ വിവിധ വേരിയൻ്റിനെ ആശ്രയിച്ച്, ഈ കാറിന് 1,07,620 രൂപയോളം നികുതി ഇനത്തിൽ ലാഭം കിട്ടും. 

CSD price Vs ex showroom price comparison of Maruti Suzuki Ertiga
Author
First Published May 1, 2024, 12:02 PM IST

രാജ്യത്തെ ജനപ്രിയ ഏഴ് സീറ്റർ എംപിവിയാണ് മാരുതി എർട്ടിഗ. ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര സ്കോർപിയോ തുടങ്ങിയ മോഡലുകളേക്കാൾ കൂടുതലാണ് ഇതിൻ്റെ ഡിമാൻഡ്. ഈ കാർ ഇപ്പോൾ രാജ്യത്തെ ക്യാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റിലും (സിഎസ്‌ഡി) ലഭ്യമാണ്. സിഎസ്ഡിയിലെ ഏത് കാറിനും ജിഎസ്ടി കുറവാണ്. ഉദാഹരണത്തിന്, സാധാരണ ഒരു കാറിൻ്റെ ഷോറൂം വിലയിൽ 28 ശതമാനം ജിഎസ്ടി ഈടാക്കുന്നു. എന്നാൽ സിഎസ്‍ഡിയിൽ 14 ശതമാനം മാത്രമേ ജിഎഎസ്‍ടി നൽകേണ്ടതുള്ളൂ. ഈ കാറിൻ്റെ ബേസ് ട്രിം LXI (O) യുടെ എക്‌സ് ഷോറൂം വില 8,69,000 രൂപയാണ്. സിഎസ്‌ഡിയിൽ അതിൻ്റെ വില 7,80,626 രൂപയാണ്. അതായത് 88,374 രൂപ ഇതിൽ നികുതിയായി ലാഭിക്കും. ഈ രീതിയിൽ എർട്ടിഗയുടെ വിവിധ വേരിയൻ്റിനെ ആശ്രയിച്ച്, ഈ കാറിന് 1,07,620 രൂപയോളം നികുതി ഇനത്തിൽ ലാഭം കിട്ടും.  മാരുതി എർട്ടിഗ സിഎസ്‍ഡിയിലെയും ഷോറൂമിലെയും വിലകൾ തമ്മിലുള്ള വ്യത്യാസം വിശദമായി അറിയാം 

1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ മാനുവൽ
വേരിയന്‍റ്, ഷോറൂം വില, സി.എസ്.ഡി വില, വിലയിലെ വ്യത്യാസം എന്ന ക്രമത്തിൽ
LXI (O)    രൂപ. 8,69,000    രൂപ. 7,80,626    രൂപ. 88,374
VXI (O)    രൂപ. 9,83,000    രൂപ. 8,84,576    രൂപ. 98,424
ZXI (O)    രൂപ. 10,93,000    രൂപ. 9,85,380    രൂപ. 1,07,620
ZXI പ്ലസ്    രൂപ. 11,63,000    രൂപ. 10,60,383    രൂപ. 1,02,617

1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ ഓട്ടോമാറ്റിക്

വേരിയന്‍റ്, ഷോറൂം വില, സി.എസ്.ഡി വില, വിലയിലെ വ്യത്യാസം എന്ന ക്രമത്തിൽ

VXI    രൂപ. 11,23,000    രൂപ. 10,23,704    രൂപ. 99,296
ZXI    രൂപ. 12,33,000    രൂപ. 11,26,278    രൂപ. 1,06,722
ZXI പ്ലസ്    രൂപ. 13,03,000    രൂപ. 11,99,460    രൂപ. 1,03,540

1.5 ലിറ്റർ സിഎൻജി മാനുവൽ
വേരിയന്‍റ്, ഷോറൂം വില, സി.എസ്.ഡി വില, വിലയിലെ വ്യത്യാസം എന്ന ക്രമത്തിൽ
VXI (O)    രൂപ. 10,78,000    രൂപ. 9,74,845    രൂപ. 1,03,155
ZXI (O)    രൂപ. 11,88,000    രൂപ. 10,86,171    രൂപ. 1,01,829 

എർട്ടിഗയ്ക്കുള്ള വൻ ഡിമാൻഡ് കാരണം, അതിൻ്റെ കാത്തിരിപ്പ് കാലയളവും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എർട്ടിഗയുടെ സിഎൻജി മോഡൽ വാങ്ങാൻ ഏറെക്കാലം കാത്തിരിക്കേണ്ടിവരും. 7 സീറ്റുള്ള ഈ കാറിൻ്റെ കാത്തിരിപ്പ് കാലാവധി 18 ആഴ്ചയായി അതായത് 126 അല്ലെങ്കിൽ നാല് മാസത്തിൽ കൂടുതലായി വർദ്ധിച്ചു. പെട്രോൾ എംടി വേരിയൻ്റിന് 6 മുതൽ 8 ആഴ്ച വരെ, പെട്രോൾ എഎംടിയിൽ 8 മുതൽ 10 ആഴ്ച വരെ, സിഎൻജിയിൽ 16 മുതൽ 18 ആഴ്ച വരെ കാത്തിരിപ്പ് കാലാവധിയുണ്ട്. മാർച്ചിൽ 14,888 യൂണിറ്റ് എർട്ടിഗ വിറ്റു.

ഈ താങ്ങാനാവുന്ന എംപിവിക്ക് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, ഇത് 103 പിഎസും 137 എൻഎമ്മും സൃഷ്ടിക്കാൻ പ്രാപ്തമാണ്. ഇതിൽ നിങ്ങൾക്ക് സിഎൻജി ഓപ്ഷനും ലഭിക്കും. ഇതിൻ്റെ പെട്രോൾ മോഡൽ ലിറ്ററിന് 20.51 കിലോമീറ്റർ മൈലേജ് നൽകുന്നു. അതേസമയം, സിഎൻജി വേരിയൻ്റിൻ്റെ മൈലേജ് 26.11 km/kg ആണ്. പാഡിൽ ഷിഫ്റ്ററുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, ഓട്ടോ എയർ കണ്ടീഷൻ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ എർട്ടിഗയിൽ ഉണ്ട്. 

ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റിന് പകരം ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് 2023 എർട്ടിഗയ്ക്ക് ലഭിക്കുന്നത്. വോയ്‌സ് കമാൻഡും കണക്‌റ്റഡ് കാർ സാങ്കേതികവിദ്യയും പിന്തുണയ്‌ക്കുന്ന സുസുക്കിയുടെ സ്മാർട്ട്‌പ്ലേ പ്രോ സാങ്കേതികവിദ്യ ഇതിലുണ്ട്. കണക്റ്റഡ് കാർ ഫീച്ചറുകളിൽ വെഹിക്കിൾ ട്രാക്കിംഗ്, ടൗ എവേ അലേർട്ടും ട്രാക്കിംഗും, ജിയോ-ഫെൻസിംഗ്, ഓവർ-സ്പീഡിംഗ് അലേർട്ട്, റിമോട്ട് ഫംഗ്ഷൻ എന്നിവ ഉൾപ്പെടുന്നു. 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയാണ് ഇതിനുള്ളത്.

Follow Us:
Download App:
  • android
  • ios